മാനന്തവാടി: കോവിഡ് 19 നോടനുബന്ധിച്ച വ്യാപാര മേഖലയുടെ നിശ്ചലാവസ്ഥ മാറുന്നത് വരെയെങ്കിലും കെട്ടിടമുടമകൾ വാടക പകുതിയാക്കി വ്യാപാരികളെ നില നിർത്താൻ സഹായിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂനിറ്റ് ഓൾ കേരള ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയോടാവശ്യപ്പെട്ടു കോവിഡ് 19 ൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ രാജ്യവും ലോകമെമ്പാടും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയുടെ തിക്തഫലങ്ങള്‍ പ്രത്യക്ഷത്തില്‍ വ്യാപാരസമൂഹവും പരോക്ഷമായി ബില്‍ഡിംഗ് ഓണേഴ്‌സും അനുഭവിക്കുന്നവരാണ്. അതോടൊപ്പം കാലവര്‍ഷക്കെടുതിയും നമ്മുടെ നാടിനെ വേട്ടയാടുന്നു. ഈ മഹാമാരിയുടെ തുടക്കത്തില്‍ ബില്‍ഡിംഗ് ഓണേഴ്‌സില്‍ നല്ലൊരു വിഭാഗം സുമനസ്സുകളും രണ്ടുമാസത്തെ വാടക ദുരിതമനുഭവിക്കുന്ന കച്ചവടക്കാര്‍ക്ക് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ പ്രളയ കാലത്തും ഈ ദുരിതകാലത്തുമൊക്കെ വലിയ കുറവ് വാടകയിനത്തില്‍ വരുത്തിയ നല്ലൊരു ഭാഗം ബില്‍ഡിംഗ് ഓണേഴ്‌സിന്റെ മഹാമനസ്കതയെ അഭിനന്ദിക്കുന്നു ഈ കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും ദിനം പ്രതി നഷ്ടത്തിലാണ് മുമ്പോട്ട് പോകുന്നത്. പിന്നെന്തിനു തുറക്കുന്നു എന്നു ചോദിച്ചാല്‍ വരുംദിവസങ്ങളില്‍ ശരിയാകുമെന്ന ശുഭപ്രതീക്ഷ ഒന്നു കൊണ്ടുമാത്രമാണ് തുറക്കുന്നത്. ഈ സ്ഥിതി നീണ്ടുനിന്നാല്‍ നല്ലൊരു ശതമാനം വ്യാപാരസ്ഥാപനങ്ങളും സമീപഭാവിയില്‍ പൂട്ടേണ്ടിവരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വാടകയിൽ ഇളവ് ചെയ്തില്ലായെങ്കില്‍ കാലിയായ പീടികമുറികളുടെ നീണ്ടനിര ഉണ്ടാവാൻ അധികനാൾ വേണ്ടി വരില്ല അത് കൊണ്ടു് കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് നമ്മുടെ നാട് മോചിതരാകുന്നതുവരെയെങ്കിലും അതിന്റെ ദുരിതം പേറുന്ന,നിലവില്‍ ന്യായമായ വാടക നല്‍കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടക പകുതിയാക്കി അവരുടെ നിലനില്‍പിന്സഹായകമാകുന്ന നിലപാട് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷനും അതിലെ മെമ്പര്‍മാരും സ്വീകരിക്കണമെന്ന് മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു,, ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി, പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.പി .വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി കെ സുജിത്, കെ എക്സ് ജോർജ്, എം കെ ശിഹാബുദ്ദീൻ, ഇ എ നാസിർ, കെ ഷാനസ്, ജോൺസൺ ജോൺ എന്നിവർ സംസാരിച്ചു.