തരുവണ: വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത് . വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം കാഞായി ഇബ്രാഹിമിൻ്റെ ഭാര്യയാണ്. ഇവർക്ക് നേരത്തെ കോവിഡ് ഉണ്ടായിരുന്നില്ല. കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ വർ ചികിത്സക്കെത്തിയപ്പോൾ സഫിയയും ഭർത്താവും ഡോക്ടറെ കാണിക്കാൻ എത്തിയിരുന്നു. പിന്നീട് ഇരുവരും കോവിഡ് രോഗികളായി. ഭർത്താവ് രോഗ മുക്തനായി . സഫിയ ചികിത്സയിലായിരുന്നു. . മക്കൾ സറീന, സാജിദ, സമീർ, സബിത, സൽസബീല് മരുമക്കൾ :പി എ ഗഫൂർ (കുവൈത്ത് ) കെ.സി ഇബ്രാഹിം, റഷീദ് ഓടത്തോട്, സഫീറ.