മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം വ്യക്തമാക്കിയത് .
