രാഹുലിനൊപ്പമോ സിനിമയിലേക്കോ?; ദിവ്യ സ്പന്ദന മനസുതുറക്കുന്നു

General

രാഷ്ട്രീയത്തിലേക്ക് തിരിച്ചില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു നടിയും രാഷ്ട്രീയ നേതാവുമായിരുന്ന ദിവ്യ സോഷ്യല്‍ മീഡിയയില്‍ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഒരു മടക്കമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ സ്പന്ദന.‘ആ കപ്പല്‍ തുറമുഖം വിട്ടു’ എന്നാണ് രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ദിവ്യ നല്‍കിയ മറുപടി. ദ പ്രിന്റിനോടായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ദിവ്യ സ്പന്ദന സോഷ്യല്‍ മീഡിയ വിട്ടത് വലിയ വാര്‍ത്തയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെയായിരുന്നു ദിവ്യയുടെ വിടവാങ്ങല്‍.

ദിവ്യ തിരിച്ചെത്തിയെന്ന വാര്‍ത്തകള്‍ക്കും ഇതേ പ്രാധാന്യം തന്നെയായിരരുന്നു ലഭിച്ചത്. ദിവ്യ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

താനൊരു അന്തര്‍മുഖിയാണെന്ന പറഞ്ഞ ദിവ്യ ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ടെന്നും വ്യക്തമാക്കി. നടിയോ രാഷ്ട്രീയക്കാരിയോ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. രാഷ്ട്രീയത്തിലേക്കെത്തുമെന്ന് ആലോചിച്ചിട്ട് പോലുമുണ്ടായിരുന്നില്ലെന്നും ദിവ്യ സ്പന്ദന പറഞ്ഞു.‘തുറന്ന ജീവിതം എനിക്ക് ചേര്‍ന്നതല്ല. ഞാനെപ്പോഴും ജാഗ്രതയോടെ നീങ്ങുന്ന ആളാണ്. എന്റെ രണ്ട് ജീവിത വഴികളും ജനശ്രദ്ധ നേടുന്നതായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്’, ദിവ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *