ദോഹഃ മാസ്ക് നിര്‍ബന്ധമാക്കി ഖത്തർ സര്‍ക്കാര്‍. സാധനം വാങ്ങാന്പോകുമ്പോഴും സേവന മേഖലയില്‍ ജോലി ചെയ്യുന്നവരും നിര്‍മാണ മേഖലയിലെ തൊഴിലാളികളും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഖത്തര്‍ സര്‍ക്കാര്‍അറിയിച്ചു. മാസ്ക് ധരിക്കാത്തവരെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പ്രവേശിപ്പിക്കില്ല. പൊതുജനങ്ങള്‍ക്ക് സേവനം നല്കുന്ന ജോലിയില്ഏര്പ്പെടുന്ന സ്വകാര്യ- സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാരും മാസ്ക്ധരിക്കണം. ഓഫീസുകളും മറ്റും സന്ദര്‍ശിക്കുന്നവരും മാസ്ക് ധരിക്കണം. ഈനിര്‍ദ്ദേശം ലംഘിച്ചാല്‍ 3 വര്‍ഷം വേരെ തടവും രണ്ടു ലക്ഷം റിയല്‍ വരെപിഴയോ ലഭിക്കും. 1990 ലെ 17 നമ്പർ പകര്‍ച്ചവ്യാധി പ്രധിരോധനിയമപ്രകാരമാണ് നടപടി.