ദുബയ്ഃ കോവിഡ് മഹാമാരിയുടെ ദുരന്ത മുഖത്ത് ദുബായ് മർകസും ഐ.സി.എഫും, മർകസ് അലുംനിയും നടത്തിയ മാതൃകാപരമായ ദുരിതാശ്വാസ, സേവന പ്രവർത്തങ്ങൾക് ദുബായ് സർക്കാരിന്റെ ഔദ്യോഗിക ആദരവും ബഹുമതിയും മർകസ് ഏറ്റുവാങ്ങി. ലോക്കഡൗൺ കാലത്ത് ദുരിത ബാധിതരിലേക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും പത്ത് ലക്ഷത്തിലധികം പേർക്ക് ഭക്ഷണ കിറ്റ് എത്തിക്കാനും മികച്ച വളണ്ടിയർ സേവനമാണ് മർകസിന്റെ നേതൃത്വത്തിൽ കാഴ്ച്ചവെച്ചത്. കേരളത്തിന് പുറമെ ഡൽഹി, ഹൈദരാബാദ്, മംഗലാപുരം ഉൾപ്പടെയുള്ള നഗരങ്ങളിലേക്കും വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സാധിച്ചിരുന്നു. റാസൽഖൈമ – കോഴിക്കോട് സെക്ടറിൽ പൂർണമായും സൗജന്യമായി നടത്തിയ ചാർട്ടർ സർവീസ് മർകസിന്റെ സേവന ചരിത്രത്തിലെ സുവർണ നേട്ടങ്ങളിൽ ഒന്നായിരുന്നു.
DACS ആസ്ഥാനത്ത് നടന്ന പ്രൗഢമായചടങ്ങിൽ UAE നാഷണൽ കൗൺസിൽ ഫൗണ്ടേഷൻ മെമ്പറും വതനി ഇമാറാത് #وطنيالإمارات എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ ഹിസ് എക്‌സലൻസി ദിറാൽ ബൽഹോൾ അൽ ഫലാസി #ضراربالهول ബഹുമതി പത്രം കൈമാറി.
ദുബൈ മർകസ് സെക്രട്ടറി ഫള്ൽ മട്ടന്നൂർ, മർകസ് അലുംനി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ സലാം കോളിക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.