കല്‍പ്പറ്റ:സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും പൊതുജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ജില്ലാ ഫെയര്‍ വഴി ലഭ്യമാവും. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന് എം. എല്‍.എ നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുകണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന് അംഗം എം വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.ആഗസ്റ്റ് 30 വരെയാണ് ജില്ലാതല ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്