ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായ തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിനുള്ളിൽ കുടുങ്ങിയ ആറ് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ആന്ധ്രാപ്രദേശുമായുള്ള തെലങ്കാനയുടെ അതിർത്തിക്കടുത്തുള്ള ശ്രീശൈലം ജലവൈദ്യുത നിലയത്തിന്റെ അണ്ടർ ടണൽ പവർ ഹൗസിലെ യൂണിറ്റ് ഒന്നിന് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കാണാതായ ഒമ്പത് പേരിൽ ഉൾപ്പെടുന്നവരാണിവർ.
