വീഡിയോ കോൺഫറൻസിംഗിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു കേന്ദ്രസർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജെന്‍ഷ്യക്ക് ഒന്നാം സ്ഥാനം. സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കുന്നതിനാണ് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നത്.
