ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. ഡെമോക്രാറ്റിക് പാർട്ടി കൺവൻഷൻ്റെ മൂന്നാം ദിനത്തിലാണ് കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് ട്രംപിനെ നേരിടുക.