വാഷിങ്ടൺ: പ്രസിഡൻന്റ് തെരഞ്ഞെടുപ്പിലേക്ക് ജോ ബൈഡനെ സ്ഥാനാര്‍ഥിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഡെമോക്രാറ്റിക് പാര്‍ട്ടി. ഇതോടെ നിലവിലെ പ്രസിഡൻ്റും റിപബ്ലിക്കൻ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും മുൻ വൈസ് പ്രസിഡൻ്റ് കൂടിയായ ജോ ബൈഡനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായി. ബൈഡൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത് കൊവിഡ് മൂലം ദുരിതത്തിലായ യുഎസിലെ സ്ഥിതി മെച്ചപ്പെടുത്താനും പ്രസിഡൻ്റ് ട്രംപ് സൃഷ്ടിച്ച പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനും സഹായിക്കുമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെചെയ്യുന്നു.
“ ഇത്തരം സാഹചര്യങ്ങളിൽ ഓവൽ ഓഫീസ് ഒരു കമാൻഡ് സെൻ്ററായിരിക്കണം. എന്നാൽ ഇപ്പോൾ ഇതൊരു സ്റ്റോം സെൻ്ററാണ് അവിടെ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ. ഒരു കാര്യത്തിൽ മാത്രം മാറ്റമില്ല, ഉത്തരവാദിത്തം നിഷേധിക്കാനും മറ്റുള്ളവരുടെ മേൽ പഴി ചാരാനുമുള്ള അയാളുടെ നിശ്ചയദാര്‍ഢ്യം.” പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ കുറ്റപ്പെടുത്തി മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ പാര്‍ട്ടി കൺവെൻഷനിടെ തൻ്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ വിര്‍ച്വൽ രൂപത്തിൽ നാലു ദിന കൺവെൻഷനിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഡെലിഗേറ്റുകള്‍ ഓൺലൈനായാണ് ബൈഡനെ അനുകൂലിച്ച് വോട്ട് ചെയ്തത്. യു.എസ്. ഇനി ബലാബലത്തിന്റെ പോരാട്ടത്തിൽ ശ്രദ്ധേയമാകും