തിരുവനന്തപുരംഃ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ടൂറിസം മേഖല ഇനിയും നാളുകള്‍ ഏറെയെടുക്കും. ഈ സാഹചര്യത്തിൽ മേഖലയ്ക്ക് സഹായ ഹസ്തവുമായി കേരള ബാങ്കുമായി ചേര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ്. മേഖലയിലുള്ളവര്‍ക്ക് രണ്ട് പുതിയ വായ്പാ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ടൂറിസം സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയില്‍ 30000 രൂപ വരെയാണ് ഓരോ ജീവനക്കാരനും ലോണായി അനുവദിക്കുക. ഇത്തരത്തില്‍ 20000, 25000, 30000 എന്നിങ്ങനെ മൂന്നു വായ്പാ വിഭാഗങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒമ്പത് ശതമാനം പലിശയ്ക്കായിരിക്കും ലോണുകള്‍ ലഭിക്കുക. പലിശനിരക്കിന്റെ ആറ് ശതമാനം ടൂറിസം വകുപ്പും ബാക്കി വരുന്ന മൂന്നു ശതമാനം മാത്രം ജീവനക്കാരനും അടയ്ക്കുന്ന രീതിയിലാണ് ക്രമീകരണം. ഇതനുസരിച്ച് ടൂറിസം രംഗത്തെ തൊഴിലുടമകള്‍ക്ക് തങ്ങളുടെ ജീവനക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. സെപ്റ്റംബര്‍ 30 വരെ വായ്പയ്ക്കായി അപേക്ഷിക്കാം. നാല് മാസത്തെ മോറട്ടോറിയമുള്‍പ്പെടെ 18 മാസമായിരിക്കും തിരിച്ചടവ് കാലാവധി. വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. പൊതുവായ വിവരങ്ങള്‍ ചുവടെ.
റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേ, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ടൂറിസം രംഗത്തെ എല്ലാ അംഗീകൃത തൊഴിലുടമകള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും അപേക്ഷിക്കാം.
സെപ്റ്റംബര്‍ 30, 2020 വരെയായിരിക്കും സ്‌കീം ലഭിക്കുക.
9% പലിശയില്‍ 6% ടൂറിസം വകുപ്പ് നല്‍കും. 3% മാത്രമാകും വായ്പയെടുക്കുന്നവരുടെ പലിശ തുക.
20000, 25000, 30000 എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകം വായ്പാ തുകകളാണ് ഉള്ളത്.
എല്ലാ കേരള ബാങ്ക് ശാഖകളിലും അപേക്ഷിക്കാം.
ബ്രാഞ്ച് മാനേജര്‍, മാനേജര്‍, സെക്കന്റ് ഓഫീസര്‍ എന്നിവര്‍ക്കായിരിക്കും ലോണ്‍ അനുവദിക്കാനുള്ള അവകാശം.
വായ്പക്കാരന് കേരള ബാങ്കില്‍ മുമ്പ് അക്കൗണ്ട് ഇല്ല എങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങണം.
തൊഴില്‍ ഉടമയ്ക്ക് കേരള ബാങ്കില്‍ കറന്റ് അക്കൗണ്ട് ഇല്ലെങ്കില്‍ അതും ആരംഭിക്കണം.
കെവൈസി പൂരിപ്പിക്കേണ്ടതാണ്. (സ്വര്‍ണപ്പണയ വായ്പയുടേതിന് സമാനമായ ഫോര്‍മാലിറ്റികള്‍)
വായ്പ ലഭ്യമാക്കുന്ന പ്രസ്ഥാനം ടൂറിസം വകുപ്പില്‍ ലിസ്റ്റ് ചെയ്ത രേഖകള്‍.