കൊച്ചി : കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 80 ഉം, പവന് 800ഉം രൂപയാണ് കൂടിയത്. ഇതനുസരിച്ച് 40,000 രൂപയും, ഗ്രാമിന് 5,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുത്തനെ ഉയർന്നത്. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വില ഉയരാൻ ആരംഭിച്ചത്
