മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധനവ്‌.

General

മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് 1,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 288 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 8,837 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി. 1,58,395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,17,123 പേര്‍ രോഗമുക്തരായപ്പോള്‍ 20,037 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ആന്ധ്രപ്രദേശില്‍ 8012 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 10,117 പേര്‍ രോഗമുക്തി നേടി. 88 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,89,829 ആണ്. ഇതില്‍ 85,945 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,01,234 പേര്‍ രോഗമുക്തി നേടി. 2,650 പേര്‍ ഇതുവരെ മരിച്ചു.
ആന്ധ്രയിലേയും മഹരാഷ്ട്രയിലേയും കണക്കുകൾ ആശങ്കാജനകമാണ്.

Leave a Reply

Your email address will not be published. Required fields are marked *