ഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് മരണം 50,000 കടന്നു. കോവിഡ് മരണത്തില്‍ അമേരിക്ക, ബ്രസീല്‍, മെക്സിക്കോ എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ഇന്ത്യയുടെ കോവിഡ് മരണനിരക്ക് 1.9 ശതമാനമായി താഴ്ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള ശരാശരി 3.5 ശതമാനമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലുമാണ് തൊട്ടുമുന്നില്‍. ശനിയാഴ്ച വരെയുളള കണക്ക് അനുസരിച്ച് ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 25,87,872 ആയി ഉയര്‍ന്നു, മരണസംഖ്യ 50,079 ആണ്. അമേരിക്കയിലാണ് ഏറ്റവുമധികം പേര് കോവിഡ് ബാധിച്ച് മരിച്ചത്. 1,71,999. ബ്രസീലില്‍ ഇത് 1,06,608 ആണ്.