തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു.പൂജപ്പുര സെൻട്രൽ ജയിലിൽ ഒന്നര വർഷമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന മണികണ്ഠൻ(72)ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചു. അതേസമയം പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമാന്നാണ് റിപോർട്ടുകൾ
