നാട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവൻ പടയൻ ആലി വിടവാങ്ങി;വിധി കോവിഡ് രൂപത്തിൽ

General

മാനന്തവാടിഃഎപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ നാട്ടുകാർക്കിടയിലും വാളാട് അങ്ങാടിയിലും സജീവമായിരുന്നു നാട്ടുകാർക്ക് പ്രിയങ്കരനായ വയനാട് വാളാട് പള്ളിയറ പടയൻ വീട്ടിൽ ആലി (73) കോവിഡ് ചികിത്സയിലിരിക്കെ മരണപെട്ടു. കഴിഞ്ഞ ജൂലൈ 28 നാണ് കോവിഡ് സ്ഥിരീകരിച്ചു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ കോശ രോഗ അർബുദ രോഗി കൂടിയായ ഇദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട്‌ വഷളാവുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ മരണപെടുകയായിരുന്നു. ഭാര്യ ഃനബീസ ,മക്കൾഃറംല ,മൊയ്തു ,ഹുസ്സൈൻ,മുഹമ്മദലി ഹാരിസ് ,ജുബൈരിയത്. ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്ന് ആണ്. ഇദ്ദേഹത്തിന്റെ മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ വയനാട്ടിൽ ഇതുവരെ അകെ കോവിഡ് മരണം നാല് ആയി മാറും.

Leave a Reply

Your email address will not be published. Required fields are marked *