കൽപ്പറ്റഃ കോവിഡ് -19 കാലഘട്ടത്തിലെ 74-മത് സ്വാതന്ത്ര ദിനാഘോഷത്തിൽ KBCT വായനശാല &ക്ലബ്ബ് അതുര ശുശ്രൂഷ രംഗത്ത് മികച്ച പ്രവർത്തനം നടത്തിവരുന്ന ഡോ. സമീഹ, പോലീസ് സേനയിലെ ആഷിഖ്. പി. പി, പരിയാരം ഗവണ്മെന്റു സ്കൂളിൽ നിന്നും നിന്നും എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂബി നസ്‌റിൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, മുട്ടിൽ ഗ്രാമപഞ്ചായത്തു മെമ്പർ ആയിഷാബി, കെ. ബി. സി. ടി വനിതാ വേദി ഭാരവാഹികളായ മുനീറ. കെ, പ്രിയ. എൻ. ജി,ലൈബ്രേറിയൻ റഷീന,അൻവർ സാദിക്ക്, മാഹിൻ പി ഹുസൈൻ, മുഹമ്മദ് ആസിഫ്, നിഷാദ്. എം, സുൾഫിക്കർ എന്നിവർ നേതൃത്വം നൽകി. കൂടാതെ പ്രദേശത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു വിജയികൾക്കും വീടുകളിൽ ചെന്ന് KBCT ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു .
