മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തില്‍ എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ‘ഡോക്‌സിയാനം’ പരിപാടി നടത്തി.എലിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് ആളുകള്‍ക്ക് വിതരണം ചെയ്യുന്ന പരിപാടിയാണ് ഇത്. ഇന്ന് പഞ്ചായത്തില്‍ 400 ആളുകള്‍ക്ക് ഗുളിക വിതരണം ചെയ്തതായും, ഇതുവരെ ഏകദേശം 2300 ഗുളികകള്‍ പഞ്ചായത്തില്‍ വിതരണം ചെയ്തതായും ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.
