ഇ.ഐ.എ 2020 പിൻവലിക്കുക. ലോക് താന്ത്രിക് ജനതാദൾ പ്രതിഷേധിച്ചു

General

മാനന്തവാടിഃ കോർപ്പറേറ്റ് മുതലാളിത്തത്തിന് ഇന്ത്യയുടെ പ്രകൃതിയെ കൊള്ളയടിക്കാനുള്ള സൗകര്യങ്ങളൊരുക്കുന്ന ഇ.ഐ.എ.2020 നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എൽ.ജെ.ഡി. ഇന്ന് സംസ്ഥാന വ്യപകമായി പ്രതിഷേധ പരിപാടി നടത്തി.

മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അവരവരുടെ വീടുകളിൽ ഉപവാസം നടത്തിയും കുടുംബത്തോടൊപ്പം പ്ലേകാർഡുകൾ പ്രദർശിപ്പിച്ചും പ്രതിഷേധിച്ചു. അഡ്വ.ഇ.ആർ.സന്തോഷ്‌കുമാർ,ഡോ.ഗോകുൽ ദേവ്,പി.എം ഷബീറലി വെള്ളമുണ്ട,വി.കെ.രവീന്ദ്രൻ,എം.എ.അഗസ്റ്റിൻ,വി.മൊയ്തു ,കെ.തങ്കപ്പൻ,വർധമന ഗൗഡർ തുടങ്ങിയവർ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *