കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ആരാധനലയങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രണങ്ങള്‍മറികടന്ന് കൂടുന്നതും പല ആരാധനലയങ്ങളില്‍ കോവിഡ്19 പോസ്റ്റീവ് രോഗികള്‍ ആരാധനയില്‍ പങ്കെടുക്കുന്നതായും കൂടാതെ 65 വയസ്സിന്മുകളില്‍ പ്രായമുള്ള വ്യക്തികള്‍ വിവിധ സ്ഥലങ്ങളില്‍ കോവിഡ്നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതായും
പ്രാര്‍ഥനക്കായി ആരാധനലയങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ശേഖരിക്കാതിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍
ആരധനലയങ്ങളുടെ ഭാരവാഹികള്‍ ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രതപുലര്‍ത്തേണ്ടതാണെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ.ഐ.പി.എസ് അറിയിച്ചു.പ്രായ നിയന്ത്രണം ഉള്ള ആളുകളെ യാതൊരുകാരണവശാലും ആരാധനലയങ്ങളില്‍ പ്രാര്‍ത്ഥയില്‍ പങ്കെടുപ്പിക്കാന്‍പാടില്ല. കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശത്തില്‍ പറയും പ്രകാരം 100 Sq.mtrല്‍ പരമാവധി 15 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ. കണ്ടൈൻമെന്റ് സോണിൽ ഒരു നിലക്കുള്ള കൂട്ടു പ്രാർത്ഥനയും അനുവദിക്കില്ലന്നും അറിയിച്ചു