എം.വി ശ്രേയാംസ്കുമാർ രാജ്യസഭാ സ്ഥാനാർത്ഥി. ശ്രേയാംസ്‌ ഇനി ജനതാ പരിവാറിന്റെ ദേശീയമുഖം

General

എം പി വിരേന്ദ്രകുമാർ എം പി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിൽ മകൻ എം.വി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയാവും. എംൽ.ജെ.ഡി സംസ്ഥാന കമ്മറ്റിയോ​ഗത്തിന് പിന്നാലെ വാർത്താസമ്മേളനത്തിലാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. എൽ.ജി.ഡി നിർവാഹക സമതിയോ​ഗത്തിൽ ഐകകണ്ഠമയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് യോ​ഗത്തിൽ രാജ്യസഭാ സീറ്റ് എൽ.ജി.ഡിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. ഓ​ഗസ്റ്റ് 13ന് രാവിലെ 11.30ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഓഗസ്റ്റ് പതിനെട്ടിനാണ് തെരഞ്ഞെടുപ്പ്. ലോക് താന്ത്രിക് ജനതാദൾ ദേശീയതലത്തിൽ നടത്തുന്ന സോഷ്യലിസ്റ്റ് പുനരേകീകരണ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ ശ്രേയാംസ്‌കുമാറിന്റെ പുതിയ സ്ഥാന ലബ്‌ധി പ്രയോജനപ്പെ ടുമെന്ന് എൽ.ജെ.ഡി. വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *