കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ചതെന്ന് പറയാന്‍ കഴിയില്ല: ബാലചന്ദ്രമേനോൻ

Movies

‘ദേശീയ അവാര്‍ഡ്‌ കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. ‘ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് എന്നൊക്കെ’. ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും എനിക്ക് കൂടുതല്‍ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്.ശോഭനയുടെ പരാമർശത്തെ മറുപടിയിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതാണ് ബാലചന്ദ്ര മേനോൻ

Leave a Reply

Your email address will not be published. Required fields are marked *