തരുവണ ഗവ.യു.പി.സ്‌ക്കൂള്‍ മുന്‍ ജീവനക്കാരന്‍ ഒഴക്കോടി പാലാഴി നാരായണന്‍ നായര്‍ (76) നിര്യാതനായി.ഭാര്യ:പ്രമീള.മക്കള്‍:പ്രണാഷ്,പ്രമോദ്.
1999 ഡിസമ്പർ 31 ന് തരുവണ ഗവ യു പി സ്കൂളിൽ ഓഫീസ് അസിസ്റ്റൻറ് ആയിട്ടാണ് ജോലിയിൽ നിന്ന് വിരമിച്ചത്. അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയങ്കരനായിരുന്നു. കൃത്യനിഷ്ഠ, അർപ്പണബോധം, കാരുണ്യം, സഹായ സന്നദ്ധത, സത്യസന്ധത , ദൃഢമായ വ്യക്തി ബന്ധങ്ങൾ, വശ്യമായ പെരുമാറ്റം തുടങ്ങി അദ്ദേഹത്തിൻ്റെ വ്യക്തിവൈശിഷ്ട്യത്തിൻ്റെ സവിശേഷതകൾ നിരവധിയാണ്. വയനാട് ഡി ഡി ഇ ഓഫീസിലും അതിന് മുമ്പ് വില്പന നികുതി വകുപ്പിലുമാണ് ജോലി ചെയ്തത്. സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നതിനു മുമ്പ് ജീവിതത്തോട് പടവെട്ടിയ കാലത്ത് ചെയ്യാത്ത ജോലികൾ ഉണ്ടായിരുന്നില്ല. കണ്ണൂർ മുൻസിപ്പാലിറ്റിയുടെ ശ്മാശന ചുമതല അതിലൊന്നായിരുന്നു.
പരുക്കൻ ജീവിതാനുഭവങ്ങൾ ആണങ്കിലും സൗമ്യനായ അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ലന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരക്കടുത്താണ് ജനിച്ചത്.
ചങ്ങാടത്തായിരുന്നു (തരുവണ) താമസം. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒഴക്കോടിയിലേക്കും പിന്നീട് തവിഞ്ഞാലിലേക്കും തമാസം മാറി.