വൻ നിധിയുണ്ടെന്ന്; ക്ഷേത്രത്തിൽ കുഴിയെടുത്ത യുവാക്കൾക്ക് സംഭവിച്ചത്..

General

വൻ നിധിയുണ്ടെന്ന് വിശ്വസിച്ച് പുരാതന ക്ഷേത്രത്തിൽ കുഴിയെടുത്തു. ഒരാൾ കരിങ്കൽത്തൂണുവീണ് മരിച്ചു. പ്രദേശവാസിയായ സുരേഷ് (23) എന്ന ആൾ ആണ് മരിച്ചത്. ബംഗലൂരുവിലെ ഹൊസ്‌കോട്ട ഹിൻഡിഗാനല എന്ന ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം.

ആറ് പതിറ്റാണ്ടു പഴക്കമുള്ള ക്ഷേത്രമാണ് നിധിയുണ്ടെന്ന് വിശ്വസിച്ച് ഒമ്പതംഗസംഘം കുഴിച്ചു തുടങ്ങിയത്. തുടർന്ന് ക്ഷേത്രത്തിലെ വലിയ കരിങ്കൽ തൂണിന് ഇളക്കം സംഭവിക്കുകയും തൂണ് ഇളകി വീണ് യുവാവ് മരിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്‌ന എന്നിവർക്ക്. കരിങ്കൽ പാളികൾ ഇളകി വീണ് ഗുരുതരമായി ശരീരത്തിന് പരുക്കേൽക്കുകും ചെയ്തിട്ടുണ്ട്. അപകടം സംഭവിച്ചയുടനെ ആളുകൾ ആംബുലൻസ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ് തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ യുവാക്കൾ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെടുകയും പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയും ചെയ്തത്. പിന്നീട്‌ നടന്ന രക്ഷാപ്രവർത്തനത്തിൽ അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *