പുല്‍പ്പള്ളി:കനത്ത മഴയെ തുടര്‍ന്ന് കടമാന്‍തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിലെ മൂപ്പതോളം കുടുംബങ്ങളെ പഞ്ചായത്തിന്റെയും റവന്യൂവകുപ്പിന്റെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി വിജയാ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പറഞ്ഞു.തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മുന്‍കരുല്‍ എന്ന നിലയില്‍ മുഴുവന്‍ കുടുംബങ്ങളെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാറ്റിപാര്‍പ്പിച്ചത്.ക്യാമ്പില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
