എടവക:വയനാട് ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റേയും, കെഎംസിസിയുടേയും സഹായത്തോടെ ജില്ലയിലാദ്യമായി മികച്ച രീതിയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) ആരംഭിച്ചത് എടവക ഗ്രാമപഞ്ചായത്താണ്. ജൂലൈ 18ന് തന്നെ ദ്വാരകയിലും, നല്ലൂര്‍നാടും സിഎഫ്എല്‍ടിസികള്‍ ആരംഭിച്ച ഗ്രാമപഞ്ചായത്ത് മികച്ച രീതിയിലുള്ള ഇടപെടുലകള്‍ നടത്തി വരുന്നതായും ഇതുവരെ 12 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ച് കഴിഞ്ഞതായും കൂടുതൽ സാമ്പത്തിക സഹായം സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് ഉഷാ വിജയന്‍ പറഞ്ഞു.