മാനന്തവാടി:വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള തീര്‍ത്ഥ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.അന്നപൂര്‍ണ്ണേശ്വരി ഹാളിന് പരിസരത്തായുള്ള കിണറാണ് ഇടിഞ്ഞത്. ഏറെ വിശ്വാസ പ്രാധാന്യമുള്ള കിണറാണിത്.ഉത്സവത്തിന്റെ 14 ന് നടത്തുന്ന രുധിരക്കോലം (കോലം കൊറ) ത്തിന്റെ അവസാനം വെളിച്ചപ്പാട് തീര്‍ത്ഥ കിണര്‍ ചെന്നു നോക്കുന്ന ചടങ്ങുണ്ട്. മുമ്പു ഉത്സവത്തിന് അന്നദാനത്തിന് ഈ കിണറ്റില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. വിശ്വാസികളെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള കിണറാണിത്.
വാരാമ്പറ്റ കോടഞ്ചേരി ജുമാ മസ്ജിദിന്റെ മിനാരത്തിനും കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. കനത്ത മഴയും കാറ്റും കൂടുതൽ ഭീതി പരത്തുകയാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാർത്തകൾ അത്തരത്തിലുള്ളതാണ്.