വെള്ളമുണ്ടഃ അതിശക്തമായ മഴയും കാറ്റും തുടരുന്ന വയനാട് ജില്ലയിലെ ചെറുതും വലുതുമായ നാശ നഷ്ടങ്ങൾ,അപകടങ്ങൾ,ദുരന്തങ്ങൾ ഓരോ മണിക്കൂറിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . നാടിന്റെ എല്ലാ ഭാഗത്തു നിന്നും മരങ്ങൾ പൊട്ടി വീണതും വീടിന് നാശനഷ്ടം ഉണ്ടായതും ഷീറ്റുകൾ കാറ്റെടുത്തതും മണ്ണിടിച്ചിലും അങ്ങനെ തുടങ്ങി പലവിധ പ്രശ്നങ്ങൾ.അവിടെ യൊക്കെ ഇരുപത്തി നാല് മണിക്കൂറും സേവന സന്നദ്ധരായി എത്തുകയാണ് വാരാമ്പറ്റ ജാഗ്രത സമിതി. കഴിഞ്ഞ ദിവസം
ഒരു വീടിന്റെ ഷീറ്റുകൾ കാറ്റെടുത്ത് വീട്ടിനുള്ളിലേക്ക് വെള്ളം കയറി. പരിഹരിക്കാൻ പുലർച്ചെ 2.30ന് ജാഗ്രത സമിതിയെത്തി.
കോവിഡ് ജാഗ്രതക്കൊപ്പം മഴക്കാല ജാഗ്രതയും മറ്റുള്ളവരെ കൂടി കരുതിയുള്ള ജാഗ്രതയുമാണ് ഇവരുടെ ലക്ഷ്യം. മറ്റ് ഗ്രാമങ്ങൾക്കും മാതൃകയാക്കാവുന്ന കൂട്ടായ്മ ഇതിനകം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. കെ.ടി.ലത്തീഫ് ,മുനീർ പൊന്നാണ്ടി,പി.എ.അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.