രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അനവസരത്തില്‍; പ്രിയങ്കക്കെതിരെ പ്രമേയം പാസാക്കി മുസ്ലീംലീഗ്; പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി; കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് മതസ്പര്‍ധ വളര്‍ത്തുമെന്ന് തുറന്നടിച്ചു ഇ ടി മുഹമ്മദ് ബഷീറും; പ്രമേയത്തില്‍ വിവാദം ഒതുക്കുന്നത് യുഡിഎഫിന് ക്ഷീണമുണ്ടാകാതിരിക്കാന്‍; നെഹ്രു കുടുംബത്തിലെ പ്രമുഖ നേതാവിനെതിരെ പ്രമേയം പാസാക്കിയിട്ടും ഒന്നും മിണ്ടാതെ കോണ്‍ഗ്രസ് നേതൃത്വം. വരും ദിവസങ്ങളിൽ യു.ഡി.എഫ്. രാഷ്ട്രീയത്തിന് തലവേദനയായി പുതിയ വിവാദം നിലനിൽക്കും. ഗൗരവമായ ചർച്ചകൾക്ക് സാധ്യത.കോൺഗ്രസ്സും ലീഗും അകലുമോ..? യു.ഡി.എഫ്.പാളയത്തിലെ സംഭവ വികാസങ്ങളെ കാതോർത്ത് കേരള രാഷ്ട്രീയം.