മാനന്തവാടി:ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ വയനാട് വാളാട് കോളക്കര ആദിവാസി കോളനിയിലെ ബാബുവിന്റെയും അമ്മിണിയുടെയും മകള്‍ ജ്യോതിക (6) മരം വീണ് ദാരുണമായി മരിച്ചു. കാലിനും മറ്റും ഗുരുതര പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
മരം വീഴുന്ന ശബ്ദം കേട്ട് ബാബുവും മകളും വീടിന് പുറത്തേക്കു ഇറങ്ങിയപ്പോൾ ശിഖിരം ശരീരത്തിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു . വീട്ടിനുള്ളിൽ കുട്ടിയുടെ അമ്മയടക്കം രണ്ട് പേർ ഉണ്ടായിരുന്നു.അവർക്കാർക്കും പരിക്കില്ല.