അബുദാബി • യു.എ.ഇയിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ് 19 മരണമില്ല. 189 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 227 രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായി കുറഞ്ഞുവരുന്നതയാണിത് സൂചിപ്പിക്കുന്നത്.
