വെള്ളമുണ്ട:കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീട് തകര്‍ന്നു.വെള്ളമുണ്ട പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പീച്ചംകോട് സ്വദേശി തട്ടാകണ്ടി ഇബ്രാഹിമിന്റെ വീടാണ് ഇന്നലെ വൈകുന്നേരം തകര്‍ന്നത്.ഓടിട്ട മേല്‍ക്കൂരയും ചുമരും തകര്‍ന്ന തോടെ വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. സംഭവ സമയത്ത് കുടുംബം ആശുപത്രിയിലായ തിനാല്‍ അപകടം ഒഴിവാവുകയായിരുന്നു.
