ന്യൂഡല്‍ഹി: തെലങ്കാനയിലെ മുതിർന്ന സി.പി.ഐ.എം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. തെലങ്കാനയിലെ സ്ഥിതിയാകെ ആശങ്കാജനകമാണ്.