കോഴിക്കോട്: പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത സാഹചര്യത്തിൽ ലീഗ് യോഗം ചേരുന്നു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ട്. വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികള്‍ യോഗം ചേരും.