വെള്ളമുണ്ടക്കാർക്ക് ആശ്വാസമായി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി
ഉയർത്തി. വെള്ളമുണ്ട പി.എച്ച്.എസി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയാതോടെ
ഇനി മുതൽ വൈകുന്നേരം വരെ ഒ.പി. സംവിധാനം ഉണ്ടാകും.കോവിഡ് മഹാമാരി കാലത്ത് മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്ന നിരവധിയായ ആളുകൾക്ക് ഏറെ ഉപകാരപ്രദമാകുന്ന കുടുംബാരോഗ്യ കേന്ദ്രം വെള്ളമുണ്ടയിൽ അനുവദിച്ചത് വെള്ളമുണ്ടക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. വീഡിയോ കോൺഫറൻസിലൂടെ മുഖ്യ മന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തത്. എം.എൽ.എ ഒ.ആർ.കേളു അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.