മഹിളാ കോൺഗ്രസ് കേരള സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്റെ ഫെയിസ് ബുക്ക് കുറിപ്പ് കെ.പി.സി.സി യുടെ നിലപാടാണോ..? ആരും പ്രതികരിച്ചത് കണ്ടില്ല. കുറിപ്പിന്റെ പൂർണ്ണ രൂപം..
”രാമക്ഷേത്ര നിർമ്മാണം എന്നത് രാജ്യ താല്പര്യം അല്ലെങ്കിലും ബിജെപി യുടെ മാത്രം താൽപര്യത്തിന് നടക്കാൻ പോകുന്നില്ല. ഇവിടെ വിശ്വാസികളായ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും കൂടി നിർമ്മാണത്തിൽ പങ്കാളിത്തം ഉണ്ടാവണം.രാമൻ്റെയും കൃഷ്ണൻ്റെയും ഉടമസ്ഥാവകാശം ഇവിടെയാരും BJP ക്ക് ഒസ്യത്ത് നൽകിയിട്ടില്ല – രാമൻ്റെ ക്ഷേത്രം RSS -BJP ക്കാരുടെ മാത്രം തറവാടുവക സ്വത്തല്ല – ഇവിടെ ഞാനുൾപ്പെടുന്ന ഓരോ ഹൈന്ദവ കോൺഗ്രസു കാരൻ്റെയും വിശ്വാസികളായ കമ്മ്യൂണിസ്റ്റ്കാരൻ്റെയും കൂടിയാണ്.കോൺഗ്രസ് നേതാവ് കമൽനാഥ് രാമക്ഷേത്ര വിഷയത്തിൽ സ്വീകരിച്ച നിലപാട് കോൺഗ്രസ് ആശയത്തിനും മതേതരത്വ സംസ്‍കാരത്തിനും എതിരല്ല.’ ആർ.എസ്സ്.എസ്സ് നും ബിജെപിക്കും ഇന്ത്യയിലെ മതേതര ഹിന്ദുക്കൾ ഒരു ക്ഷേത്രവും തീറെഴുതിയിട്ടില്ല. ഏറ്റവും വലിയ മതേതര പാർട്ടി എന്ന നിലയിൽ കോൺഗ്രസ് നേതൃത്വം അതിൽ പങ്കെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല.
ക്ഷേത്രം ഞാനടങ്ങുന്ന ഹിന്ദുവിന്റേതാണ്.
ബിജെപി യുടേതല്ല…!!!”