വാളാട് സമ്പർക്ക വ്യാപനം; കേസെടുക്കണമെന്നും കേസെടുക്കരുതെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നു

General Wayanad

മാനന്തവാടിഃ വാളാട് കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് മരണാനന്തര ചടങ്ങുകളിലും,വിവാഹങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നത് ശരിയായ രീതിയല്ലെന്നും വിവിധ പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്കും, കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്കുമെതിരെ ഇത്തരത്തില്‍ കേസുകളെടുക്കുന്നത് അവരെ മാനസികമായി തളര്‍ത്താനെ ഉപകരിക്കൂവെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. അതേസമയം നിരുത്തരവാദിത്തത്തോടെ പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തവർക്കെതിരെ നടപടിയുണ്ടായില്ലങ്കിൽ മറ്റ് സ്ഥലങ്ങളിലും ഇത് ആവർത്തിക്കാൻ പ്രേരണയാകുമെന്നും ഒരു വിഭാഗം പറയുന്നു. വാളാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ സാംസ്‌കാരിക പ്രവർത്തകനും കവിയുമായ ടി.കെ. ഹാരിസ്‌ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നിരുന്നു. ”സർക്കാരിനെ നിങ്ങൾക്ക് വഞ്ചിക്കാം.. ഉറക്കമൊഴിഞ്ഞ് പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരെ വഞ്ചിക്കാം.. പോലീസിനെയും വഞ്ചിക്കാം..
പക്ഷേ കോവിഡിനെ വഞ്ചിക്കാൻ ആവില്ലല്ലോ..
വാളാട് ഒരു പാഠമാണ് . കേരളത്തിന് മൊത്തമൊരു പാഠം.
ഇനിയും പഠിച്ചില്ലെങ്കിൽ നമുക്ക് രക്ഷപ്പെടാനാവില്ല.
അമ്പതിൽ കൂടുതൽ ആളുകൾ പാടില്ലെന്ന നിയമത്തെ കാറ്റിൽ പറത്തി രണ്ട് കല്യാണ വീടുകളിലായി നാനൂറിലധികം പേരെ പങ്കെടുപ്പിച്ച് ആഘോഷിച്ചത്രേ..
സർക്കാറിനെ വഞ്ചിച്ചാഹ്ലാദിച്ച ബിരിയാണി മൂക്കറ്റം വിഴുങ്ങി വന്നവർ ഇപ്പോൾ ഹോസ്പിറ്റലിൽ ജീവനുവേണ്ടി കേഴുന്നു…”
എന്ന് തുടങ്ങുന്ന ടി .കെ യുടെ കുറിപ്പ് ഇതിനകം വിവാദമായിരിക്കുകയാണ്.
ഏതായാലും രണ്ടഭിപ്രായം സജീവമാണ്

Leave a Reply

Your email address will not be published. Required fields are marked *