വംശനാശം നേരിടുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണം;
‘ഗോഡ് ട്രീസ്’ ക്യാമ്പയിനുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍
കല്‍പ്പറ്റ:ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണത്തിനും വംശവര്‍ധനനവിനും ‘ഗോഡ് ട്രീസ്'(ഗ്രോയിംഗ് ഔര്‍ ഡൈയിംഗ് ട്രീസ്)ക്യാമ്പയിനുമായി ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേണനിലയം. അപൂര്‍വവും തദ്ദേശീയവുമായതില്‍ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് ‘ഗോഡ് ട്രീസ്’ ക്യാമ്പയിനെന്നു സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. വംശനാശത്തിന്റെ വക്കോളമെത്തിയ വൃക്ഷ ഇനങ്ങള്‍ കേരളത്തിലെ വൃദ്ധിക്ഷയം നേരിടുന്ന കാവുകളിലടക്കം നട്ടുപരിപാലിക്കുകയും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയുമാണ് ഡോ.എം.എസ്. സ്വാമിനാഥന്റെ 100-ാം ജന്‍വര്‍ഷമായ 2025ഓടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ക്യാമ്പയിന്‍ ലക്ഷ്യം.