”വാർത്തകളിലെ വ്യക്തി” വൈഡ് ലൈവ് ഇന്ന് പരിചയപ്പെടുത്തുന്നത് അഡ്വ.ജിതേഷ്‌ജി. ലോകത്തിലെ അതിവേഗ രേഖാചിത്രകാരൻ, പരിസ്ഥിതി പ്രവർത്തകൻ. എക്കോ സ്പിരിച്വാലിറ്റി ” എക്കോസഫി” യുടെ പ്രചാരകൻ.
ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് കാർട്ടൂണിസ്റ്റായി അറിയപ്പെടുന്നു. ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും 5 മിനിറ്റിനുള്ളിൽ 50 ലോകപ്രശസ്തവ്യക്തികളുടെ രേഖാചിത്രം അരങ്ങിൽ വരഞ്ഞ് വരവേഗത്തിൽ ലോകറിക്കാർഡ്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ “വരയരങ്ങ്” നവകലാരൂപത്തിന്റെ സൃഷ്ടാവ്. 2015 ൽ അഞ്ചു തുടർ ദിവസത്തിനുള്ളിൽ അഞ്ചു വിദേശരാജ്യങ്ങളിൽ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ അവതരിപ്പിച്ച് അവിസ്മരണീയ നേട്ടം. ഇരുപതിലേറെ വിദേശരാജ്യങ്ങളിലുൾപ്പെടെ 7000 ത്തിലേറെ അരങ്ങുകളിൽ ചിത്രകലയ്ക്ക് രംഗഭാഷ്യം നൽകി സ്റ്റേജിൽ അവതരിപ്പിച്ച് ലക്ഷക്കണക്കിനു പ്രേക്ഷകപ്രശംസനേടി. 2019 ൽ അമേരിക്കൻ സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ റാങ്കർ ഡോട് കോം ലോകത്തെ റ്റോപ് 10 സെലിബ്രിറ്റി കാർട്ടൂണിസ്റ്റുകളുടെ ലിസ്റ്റിൽ ജിതേഷ്ജിയെ ഉൾപ്പെടുത്തിയ വാർത്ത അന്താരാഷ്ട്ര മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.
ഇദ്ദേഹത്തിന്റെ വരവേഗ വീഡിയോയ്ക്ക് ഒരു കോടിയിലേറെപ്പേർ ഫെയ്സ്ബുക്കിൽ പ്രേക്ഷകരായി സോഷ്യൽ മീഡിയയിലെ മില്യൻ പ്ല്സ് വ്യൂസ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.
യു ജി സി യുടെ കോളേജ് അദ്ധ്യാപക ട്രെയ്നർ, കേരള യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, പത്രാധിപർ, കേരള കാർട്ടൂൺ അകാദമി വൈസ് ചെയർമ്മാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇംഗ്ലീഷിൽ കവിതകളെഴുതുന്നു. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര സ്വദേശി
ഭാര്യ: ഉണ്ണിമായ
മക്കൾ: ശിവാനിയും നിരഞ്ജനും
