കുട്ടികളുടെ ഓൺലൈൻ പഠനത്തിന് കെട്ട്താലി പണയപ്പെടുത്തി ടെലിവിഷൻ വാങ്ങിച്ച് കർണാടക ഗദക് നർഗുഡ് സ്വദേശിനി കസ്തൂരി. ഏഴ് ,എട്ട് ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് വീട്ടിൽ ടി.വി.ഇല്ലാത്തതിനാൽ അയല്പക്ക വീട്ടിൽ പോയി ക്ലസ്സുകൾ കേൾക്കേണ്ടിവന്നു.
അധ്യാപകരുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്തതു ശ്രദ്ധയിൽ പെട്ട കസ്തൂരിയും ഭർത്താവ് മുത്തപ്പയും ദുഖിതരായി.
ലോക്ഡൗൺ കാരണം പണിയില്ലാതായ അവർ താലി പണയം വെച്ച് ടി.വി.വാങ്ങി.
ഈ വിവരം അറിഞ്ഞതോടെ ജനപ്രതിനിധികൾ സഹായ ഹസ്തവുമായി എത്തി. അതോടൊപ്പം പണം വാങ്ങിയ സ്ഥാപന ഉടമ താലി തിരികെ നൽകാനും തയ്യാറായി. വിവരം അറിഞ്ഞ കർണാടക മുൻ മുഖ്യ മന്ത്രി കുമാരസ്വാമി കണ്ണുനിറഞ്ഞു വിതുമ്പി പോയി.