മേപ്പാടിഃ സർക്കാരിന്റ വിത്ത്, പ്രകൃതിയുടെ തലോടൽ,ജോഷിയുടെ പരിചരണം. കുമ്പളങ്ങയുടെ വളർച്ച ഞെട്ടിച്ചിരിക്കുന്നു. കേരള സർക്കാർ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയതും ഭാരമുള്ളതെന്നും വിലയിരുത്തപ്പെടുന്ന ഇളവൻ കുമ്പളങ്ങ വിളയിച്ചു കൊണ്ട് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് വയനാട് മേപ്പാടി ജോഷിയുടെ കൃഷിയിടം. ചാണക വളം ഉപയോഗിച്ച് ജൈവരീതിയിൽ കൃഷി ചെയ്ത് ഉണ്ടായ 18.400 തൂക്കമുള്ള കുമ്പളങ്ങ ഇതിനകം ലോക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
