പൊഴുതന: ഡി.വൈ.എഫ്.ഐ പൊഴുതന മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായൂജ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 2016 ജൂലൈ 25 ന് അകാലത്തിൽ വിടപറഞ്ഞ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും മികച്ച സംഘാടകനുമായിരുന്നു സായൂജ്.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉൽഘാടനം ചെയ്തു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു .
