മുസ്ലിംലീഗ് ഉപഹാര വിതരണോദ്ഘാടനം.

മുസ്ലിംലീഗ് ഉപഹാര വിതരണോദ്ഘാടനം.

വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി.,പ്ലസ്‌ടു പരീക്ഷകളിൽഉന്നത വിജയം നേടിയവർക്ക് സി.എച്ച്‌. മുഹമ്മദ് കോയ എക്‌സലൻസി അവാർഡുകൾ വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് തല ഉൽഘാടനം ചയപ്പേരി മൊയ്തു ഹാജി നിർവഹിച്ചു.പി.കെ.അമീൻ,മൊയ്തു വാരാമ്പറ്റ, നൗഷാദ് കോയ, അലുവ മമ്മൂട്ടി,ജബ്ബാർ ചയപ്പേരി,സിറാജ് എം.സി., പടയൻ മമ്മൂട്ടി,തിജാസ്,ഇ. റഹ്മാൻ എന്നിവർ പങ്കെടുത്തു.

Continue Reading
കിഴക്കുണരും പക്ഷി..! ജഹാനയാണ് താരം

കിഴക്കുണരും പക്ഷി..! ജഹാനയാണ് താരം

വെള്ളമുണ്ടഃ വയനാട്ടിൽ വംശനാശം നേരിടുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണ സന്ദേശം നൽകാൻ പക്ഷി നിരീക്ഷണം നടത്തി ലോക് ഡൗൺ ക്രിയാത്‌മകമാക്കുകയാണ് സി.കെ.ജഹാന ഇസ്സത്ത്. തന്റെ വീട്ടിലെ തൊടിയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികളെ കണ്ടത്തി സവിശേഷതകൾ രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.ഇതിനകം നടത്തിയ പഠനങ്ങൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.കഴിഞ്ഞ എസ്‌.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ജഹാന വെള്ളമുണ്ട വില്ലേജ് ഓഫീസർ സി.കെ.റഷീദ്-സമീറ ദമ്പതികളുടെ മകളാണ്. പഠന പഠ്യേതര രംഗത്ത് മികവ് പുലർത്തുന്ന ജഹാന നാട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ ശ്രദ്ധേയമാവുകയാണ്.

Continue Reading
പത്രവും പുത്തൂർ മമ്മൂട്ടിക്കയും യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു

പത്രവും പുത്തൂർ മമ്മൂട്ടിക്കയും യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു

വെള്ളമുണ്ട: നാല് പതിറ്റാണ്ടുകളിലേറെയായി വെള്ളമുണ്ടയുടെ പ്രഭാതങ്ങളെ വാർത്തകളാൽ വരവേറ്റു കൊണ്ടിരിക്കുകയാണ് പുത്തൂർ മമ്മൂട്ടിക്ക. മഴയും മഞ്ഞും കാറ്റും തണുപ്പും പേമാരിയും പ്രളയവും ഇതാ ഇപ്പോൾ കോവിഡ് മഹാമാരി വന്നിട്ടും ഒരു ദിവസം പോലും മുടങ്ങാതെ പുലർച്ചെ എഴുന്നേറ്റ് പത്ര കെട്ടുകൾ സ്വീകരിച്ചു നാട്ടുകാർക്ക് എത്തിച്ചു നൽകുന്ന ജോലിയിൽ വ്യാപൃതനാണ്. മൊബൈലും ഇന്റർനെറ്റുമില്ലാതിരുന്ന കാലത്ത് കിലോ മീറ്ററുകൾ നടന്ന് വാർത്തകൾ കൽപ്പറ്റയിലെ ബ്യൂറോകളിലെത്തിക്കുമായിരുന്ന മമ്മൂട്ടിക്ക നിറ പുഞ്ചിരിയോടെ നാട്ടുകാർക്കിടയിൽ ഇന്നും സജീവമാണ്.

Continue Reading
സിറ്റിയിലെ യുവാക്കൾ മാതൃകയാവുന്നു.

സിറ്റിയിലെ യുവാക്കൾ മാതൃകയാവുന്നു.

വെള്ളമുണ്ട: കോവിഡ് കാല ദുരിതമനുഭവിക്കുന്ന പ്രദേശത്തെ നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക്ഭക്ഷണകിറ്റ് നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് മാതൃകയായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് കെ ഹാരിസ് ഉൽഘാടനം ചെയ്തു. അസീസ് വെള്ളമുണ്ട, പി കെ അമീൻ, സലാം പി കെ, ഉസ്മാൻ മൗലവി,റഫീക്ക് കെ.കെ.സി, ടി നാസർ, മോയി പി, ഷൗക്കത്തലി മൗലവി,ഇസ്മായിൽ കെ, റസാക്ക് കെ.കെ.സി,ഹാരിസ് മിന്നൻക്കോടൻ, യൂനസ്, ഷഹീർ.കെ,അഷ്കർ കൊച്ച, തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading
66 വർഷമായി കുംഭാമ്മ ലോക്ക് ഡൗൺ അതിജീവനത്തിലാണ്

66 വർഷമായി കുംഭാമ്മ ലോക്ക് ഡൗൺ അതിജീവനത്തിലാണ്

വെള്ളമുണ്ട: പോളിയോ രോഗം ഇരു കാലുകളും തളർത്തികൊണ്ട് മൂന്നാം വയസ്സിൽ വിധി തന്റെ ജീവിതത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കീഴടങ്ങാതെ അതിജീവനത്തിന്റെ സന്ദേശം നൽകിയ മാതൃകാ കർഷകയാണ് കുംഭമ്മ.പിന്നീട്‌ കാൻസർ വന്ന് മാറിടം എടുത്തു കളഞ്ഞിട്ടും ജീവിതത്തിന്റെ റെഡ് സോണിനെയും മറികടന്നു.ഏറ്റവും നല്ല കർഷകക്കുള്ള രാജ്യത്തെ മികച്ച പുരസ്കാരങ്ങൾ ലഭിച്ച കുംഭാമ്മ കോവിഡ് കാലത്തും തന്റെ ബാണാസുരൻ മലയുടെ താഴ് വാരത്തെ കൃഷിയിടത്തിൽ സജീവമാണ്.

Continue Reading