രാമായണവും മഹാഭാരതവും നിത്യപാരായണങ്ങളിൽ പെടാത്ത മുസ്ലിം തറവാട്ടിൽ ജനിച്ച ഈയുള്ളവൻ പുസ്തക രൂപത്തിൽ വായിച്ചറിയുന്നതിനും ഏറെ മുൻപ്… കരുണാകരൻ ചെറുകരയെ പ്രിയ ശിഷ്യൻ ഓർത്തെടുക്കുന്നു
ടി.കെ.ഇബ്രാഹിം തന്റെ ഗുരുനാഥൻ കരുണാകരൻ ചെറുകരയെ കുറിച്ച് എഴുതുന്നു…ചിരപരിചിതമാണീ മുഖം ഓരോവയനാട്ടുകാരനും, എവിടെയൊക്കെയോ വെച്ച് ഈ മുഖം നാം കണ്ടിരുന്നു.ഇനി മുഖ പരിചയമില്ലാത്തൊരാളുണ്ടെങ്കിൽ ഘനഗംഭീരമായ ആശബ്ദമെങ്കിലും കേട്ടിരിക്കുമെന്നു തീർച. ഓർമ്മപ്പെടുത്താംശ്രീ:കരുണാകരൻ ചെറുകര .ചെറുകര നായർ തറവാട്ടിൽ ശങ്കരൻ എന്ന മൂപ്പിൽ നായരുടെയും,ആലഞ്ചേരി തറവാട്ടിലെ കല്യാണിയമ്മയുടെയും മകനായി 1932ൽ ജനനം. പ്രഗത്ഭനായ അധ്യാപകൻ, അരങ്ങിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാ നടൻ.ശബ്ദ ഗാംഭീര്യം കൊണ്ടും സ്വരവിന്യാസത്തിലെ ആരോഹണാവരോഹണങ്ങൾ കൊണ്ടും എണ്ണമറ്റ റേഡിയോ നാടകങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടായി ഗ്രാമ ഭവനങ്ങളിലെ രാത്രികളെ […]
Continue Reading