ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ എം ചെറിയാന്‍ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന്‍ അന്തരിച്ചു. ഇന്നലെ രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനങ്ങള്‍ നല്‍കിയ പ്രതിഭയാണ് വിടവാങ്ങിയത്. രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് കെ എം ചെറിയാന്‍. ഇന്നലെ സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ എത്തിയതായിരുന്നു അദ്ദേഹം. രാത്രിയോടെ ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നതെ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം. രാജ്യം അദ്ദേഹത്തിന് 1991ല്‍ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. […]

Continue Reading

റേഷന്‍ കാര്‍ഡ് വേണ്ട; പത്ത് കിലോ അരിക്ക് 340 രൂപ; ‘ഭാരത് അരി’ രണ്ടാംഘട്ട വില്‍പ്പന വീണ്ടും

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭാരത് അരി’യുടെ രണ്ടാംഘട്ട വില്‍പ്പന കേരളത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. 340 രൂപ വലയില്‍ പത്ത് കിലോഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വില്‍പ്പനയ്ക്ക് ജില്ലകളിലെത്തിക്കു. റേഷന്‍ കാര്‍ഡ് ഇല്ലാതെ ആര്‍ക്കും വാങ്ങാം. ഒരാള്‍ക്ക് ഒരുതവണ 20 കിലോഗ്രാം ലഭിക്കും. ഭാരത് ആട്ട, കടല, കടലപ്പരിപ്പ്, ചെറുപയര്‍, ചെറുപയര്‍ പരിപ്പ, ചുവന്ന പരിപ്പ് എന്നിവയും വൈകാതെ വില്‍പ്പനയ്‌ക്കെത്തിക്കും. ചെറുവാഹനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെത്തിച്ചാകും വില്‍പ്പന. 2004 ഫെബ്രുവരിയില്‍ ആരംഭിച്ച ഒന്നാംഘട്ട വില്‍പ്പനയില്‍ അരിക്ക് 29 രൂപയായിരുന്നു. എന്നാല്‍ ജൂണില്‍ ഇവയുടെ […]

Continue Reading

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർത്ത് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപയാണ് നൽകുന്നത്. അടുത്ത മാസം മൂന്നിന് മുൻപ് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. 1640 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ കുടിശിക കൂടി നൽകുന്നതോടെ ഇനി കുടിശിക മൂന്ന് മാസമായി കുറയും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷനെത്തും.

Continue Reading

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. വിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടല്‍. ഘോഷയാത്രകള്‍ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂര്‍ണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികള്‍ അനുവദിക്കില്ല. ഘോഷയാത്രകള്‍ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Continue Reading

ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ല; നടപടിയെടുക്കാമെന്ന് ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി പൊതു ഇടങ്ങളിലെ ശബ്ദ നിയന്ത്രണത്തിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയോട് നിര്‍ദേശിക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഉച്ചഭാഷിണികളില്‍നിന്നുള്ള ശബ്ദം നിയന്ത്രിക്കുന്നതിനു നടപടി വേണം. ഇക്കാര്യത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിര കര്‍ശന നടപടി വേണം.

Continue Reading

3200 രൂപ വീതം; രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക.ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.

Continue Reading

ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോ​ഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്. നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ […]

Continue Reading

സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

മലപ്പുറത്ത് കാട്ടാന 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.

Continue Reading

അമേരിക്കയില്‍ വീണ്ടും കാട്ടുതീ, രണ്ട് മണിക്കൂറില്‍ 5000 ഏക്കറില്‍ പടര്‍ന്നു, 19000 പേരെ ഒഴിപ്പിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറിൽ 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 16,000 പേര്‍ക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ആഴ്ചകളോളമായി ലൊസാഞ്ചലസ്, കാലിഫോര്‍ണിയ മേഖലകളില്‍ കാട്ടുതീ പാടര്‍ന്നു പിടിച്ചിരുന്നു. ഏഴിടത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാണ്ട് […]

Continue Reading