കുട്ടികൊമ്പൻ ചരിഞ്ഞു

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒറ്റപ്പെട്ട നില യിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തുകയും പിന്നീട് മുത്തങ്ങയിൽ ചികിത്സയിലുമായിരുന്ന ആന കുട്ടിയാ ണ് ചരിഞ്ഞത്. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മു റിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്ന ത്. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബേ ഗൂർ റെയിഞ്ചർ എസ്. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് […]

Continue Reading

സംയുക്ത തോട്ടം തൊഴിലാളി ധർണ്ണ നടത്തി

ചിറക്കര-പാരിസൺ ടി എസ്റ്റേറ്റിലെ മുഴുവൻ താല്ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്നും ശമ്പളവും മെഡിക്കൽ ആനുകുല്യങ്ങളും കൃത്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഫെബ്രുവരി 5 ലെ പണിമുടക്കിനോട് അനുബന്ധിച്ച് ചിറക്കരയിൽ സംയുക്ത തോട്ടം തൊഴിലാളി ധർണ്ണ നടത്തി.ധർണ്ണാ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്യതു. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.വി സഹദേവൻ മുഖ്യപ്രഭാഷണം നടത്തി.ടി.കെ. പുഷ്പൻ.പി.ഗഫൂർ,സലാം.കെ,എ.സഹദേവൻ,പി.ഇബ്രായി എന്നിവർ പ്രസംഗിച്ചു.

Continue Reading

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സാമുഹിക പ്രതിബദ്ധത ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹസിരകളുടെ ജീവദാനം എന്ന പ്രമേയത്തിൽ മാനന്തവാടി CDS 2 വിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രുധിരം-25 രക്തദാനക്യാമ്പ് മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ വിപിൻവേണുഗോപാൽ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.സിഡിഎസ്സ് ചെയർപേഴ്സൺ ഡോളി രജ്ഞിത്ത് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാർ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Continue Reading

പാകിസ്ഥാന് തിരിച്ചടി, വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് യുഎസ്

ഇസ്ലാമാബാദ്: പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നുള്ള പുനരാലോചനയുടെ ഭാഗമായാണ് നടപടി. ഈ തീരുമാനത്തിന്റെ ഫലമായി ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് പദ്ധതികള്‍ ഇതോടെ നിര്‍ത്തി വെച്ചു. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ക്കും തിരിച്ചടി നേരിട്ടു. ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷ, വെള്ളപ്പൊക്കം, കാലാവസ്ഥ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ യുഎസ് […]

Continue Reading

ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കരുത്തുറ്റ ബാറ്ററി, മികച്ച പ്രോസസര്‍; വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണ്‍ ആയ വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പുതുതലമുറ വിവോ വി സീരീസില്‍ രണ്ടു മോഡലുകളാണ് ഉണ്ടാവുക. വിവോ വി50, വി50 പ്രോ എന്നിവയാണ് പുതുതായി കമ്പനി അവതരിപ്പിക്കാന്‍ പോകുന്ന ഫോണുകള്‍. വിവോ എസ്20 മോഡല്‍ അടുത്തിടെയാണ് ചൈനയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയില്‍ വിവോ വി50 എന്ന് റീബ്രാന്‍ഡ് ചെയ്താണ് അവതരിപ്പിക്കുക. ഫെബ്രുവരി 18 ന് വിവോ പുതിയ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് സൂചന. അതേസമയം […]

Continue Reading

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. […]

Continue Reading

സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്; പ്ലസ് വണ്‍ വിദ്യാര്‍ഥി പൊലീസ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യാത്രയ്ക്കിടെ സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തു.

Continue Reading

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍, സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം; ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ജനക്കൂട്ടം പ്രതിഷേധിച്ചു. ഉന്തിലും തള്ളിലും പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. തങ്ങള്‍ക്ക് നേരേ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന് […]

Continue Reading

ഭാര്യയും മകളും അടക്കം മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു; സുധാകരനെ കൊന്നത് പെട്ടെന്നുള്ള പ്രകോപനം മൂലമെന്ന് ചെന്താമര

പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മാട്ടായില്‍ നിന്നിറങ്ങി വന്നത് ശേഷിക്കുന്നവരെ കൂടി വകവരുത്താനായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് സുധാകരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചെന്താമര മൊഴി നല്‍കി. കൃത്യം നടന്നതിന് തലേദിവസം സുധാകരനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന് സുധാകരന്‍ ചെന്താമരയോട് പറഞ്ഞു. ഇതാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് […]

Continue Reading

കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 14 മരണമെന്ന് റിപ്പോര്‍ട്ട്, നിരവധി പേര്‍ക്ക് പരിക്ക്; അമൃത് സ്നാനം നിർത്തിവെച്ചു

ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര്യം വിലയിരുത്തി. അതേസമയം തിരക്കിനെ തുടര്‍ന്ന് അമൃത് സ്നാന ചടങ്ങുകൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

Continue Reading