ചൈനയിലെ വൈറസ് പകര്‍ച്ചയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; നിരീക്ഷണം തുടരും; ഹോങ്കോങ്ങിലും എച്ച്എംപിവി
ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന എച്ച്എംപിവി വൈറസ് ബാധ തല്‍ക്കാലം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതി ഉന്നതതലയോഗം വിലയിരുത്തി. ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സമയ ബന്ധിതമായ അപ്ഡേറ്റുകള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, എച്ച്എംപിവി കേസുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വര്‍ഷം മുഴുവനും എച്ച്എംപിവിയുടെ ട്രെന്‍ഡുകള്‍ നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. […]
Continue Reading