കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

താളൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഒമാക് വയനാട്  ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ […]

Continue Reading

ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (OMAK) ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

നീലഗിരി: ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ OMAK മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ, നീലഗിരി കോള്ളേജ് ചെയര്‍മാനും ഭാരതീയാര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.റാഷിദ് ഗസ്സാലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡന്‍റ് സി.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഒമാക് വയനാട് ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ വനിതാ […]

Continue Reading

ലഹരിക്കെതിരെ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

താളൂർ : ഓൺലൈൻ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK) മീഡിയ വിങ്സും സംയുക്തമായി നടത്തിയ ലഹരിക്കെതിരായ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സൗഹൃദ ഫുട്ബോൾ മത്സരം നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു.മത്സരത്തിൽ വിനയാസ് അക്കാദമിയിലെയും കേരളത്തിലുടനീളം ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരും പങ്കെടുത്തു. ഓൺലൈൻ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷൻ (OMAK ) കേരളയുടെ ജില്ലാ പ്രസിഡണ്ട് ഷിബു പിവി, സെക്രട്ടറി അൻവർ സാദിഖ്, മീഡിയ വിങ്സ് സിഇഒ സി ഡി സുനീഷ്, വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ […]

Continue Reading

തിരുവനന്തപുരത്ത് കൂട്ടക്കൊല?, ആറുപേരെ വെട്ടിയെന്ന് യുവാവ്, പ്രതി പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊല. സഹോദരിയും മാതാവും ബന്ധുക്കളും അടക്കം ആറ് പേരെയാണ് യുവാവ് ആക്രമിച്ചത് എന്നാണ് വിവരം. കൃത്യത്തിന് ശേഷം പെരുമന സ്വദേശിയായ ഇരുപത്തിമൂന്നുകാരനായ അസ്‌നാന്‍, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണ്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് പ്രതിയുടെ മൊഴി. പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായും വിവരമുണ്ട്. പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

മന്ത്രി നേരിട്ടെത്തി, ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം; മൃതദേഹങ്ങള്‍ വിട്ടുനല്‍കി

കണ്ണൂര്‍: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം. വനം മന്ത്രി എകെ ശശീന്ദ്രന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മന്ത്രി എത്തി സംസാരിച്ചതോടെ പ്രതിഷേധക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനില്‍കി. വെള്ളിയുടെയും ലീലയുടെയും വിട്ടിലേക്ക് മൃതദ്ദേഹങ്ങളുമായി ആംബുലന്‍സ് എത്തി. ആറളം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമായിരുന്നു മന്ത്രി ആറളം ഫാമിലെത്തിയത്. നിങ്ങളെപോലെ പച്ച മനുഷ്യനാണ് താനെന്നും നിങ്ങള്‍ക്കുള്ളതുപോലെ ആ വേദന താനും പങ്കുവെയ്ക്കുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Continue Reading

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇഡി; കേരളത്തിലാദ്യം

കൊച്ചി:കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാന്‍ ആരംഭിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍. കേസില്‍ 128 കോടി രൂപയുടെ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടിയതായി ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പണം ബാങ്കിലേയ്ക്ക് കൈമാറിലേയ്ക്ക് കൈമാറാന്‍ […]

Continue Reading

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Continue Reading

ജുനൈദ് കൈപ്പാണിയെ ഒമാക് വയനാട് ഘടകം അനുമോദിച്ചു

താളൂർ:മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം ,ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ളസംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയമികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ളഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരംഎന്നീ അംഗീകാരങ്ങൾ നേടിയവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ ഒമാക് വയനാട് ജില്ലാകമ്മിറ്റിയുടെ […]

Continue Reading

നിരോധിത പുകയില ഉൽപ്പന്നമായ1400 പാക്കറ്റ് ഹാൻസ് പിടികൂടി

കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. കണിയാമ്പറ്റ, ഒന്നാംമൈൽ, നല്ലമൂച്ചിക്കൽ വീട്ടിൽ, ഷരീഫ്(49) ന്റെ കടയിലും ആളൊഴിഞ്ഞ വീട്ടിലും 22.02.2025 തീയതി നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ് അടങ്ങിയ 93 ബണ്ടിലുകൾ പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമിടയിൽ വിൽപ്പനയ്ക്കായി ഹാൻസ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Continue Reading

സൗജന്യ നേത്രക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട:അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചസൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു.ലൈബ്രറിസെക്രട്ടറി എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. നാരായണൻ,കെ. ബോബൻ, ശാന്തകുമാരി പി. പി തുടങ്ങിയവർ സംസാരിച്ചു

Continue Reading