ഡൊമെസ്റ്റിക്‌ കൊലപാതകങ്ങളുടെ വലിയ കണ്ണിയിലെ ഒരംഗം മാത്രമാണയാൾ

‘ജോജി’….! ആപത്ക്കരമാം വിധം ക്രിമിനലൈസ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ, സ്വാർത്ഥംഭരിയായ കുടുംബഘടനയുടെ, നേർക്ക്‌ പിടിച്ച കണ്ണാടിയാണു ശ്യാം പുഷ്കരൻ രചിച്ച്‌ദിലീഷ്‌ പോത്തൻ സംവിധാനം ചെയ്ത ആമസോൺ പ്രൈം മൂവി ‘ജോജി’ ഷെയ്ക്സ്പിയറിന്റെ ഏറ്റവും ഹ്രസ്വവും എന്നാൽ അതിശക്തവുമായ ദുരന്ത നാടകം ‘മാക്ബഥ്‌’ മുതൽ കെ.ജി. ജോർജിന്റെ ‘ഇരകൾ’ വരെയുള്ള കഴിഞ്ഞകാല കലാസൃഷ്ടികൾ ‘ജോജി’യുടെ രചയിതാക്കളിൽ ചെലുത്തിയിട്ടുണ്ടായേക്കാവുന്ന പ്രചോദനം എത്രമേലുണ്ടായിരിക്കുമോ, അതിലുമേറെയാണു ഈ കഥയുടെ ബാക്ഡ്രോപ്പിൽ കൂടത്തായി ഉൾപ്പെടെയുള്ള ഗാർഹിക കൊലപാതക പരമ്പരകൾക്കുള്ള സ്ഥാനം. പണം, സുഖം, സ്വേച്ഛാധികാരം […]

Continue Reading

ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും

അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര; ഓരോ താളുകളിലായി അനവധി പുസ്തകങ്ങളിലൂടെയും മനുഷ്യരിലൂടെയും അസാധാരണമായും അനായാസമായും സാങ്കല്പികമായും യാഥാർഥ്യ ബോധത്തോടെയും സഞ്ചരിക്കുന്നൊരു പുസ്തകം ഇതാദ്യമായാണ് ഞാൻ വായിക്കുന്നത്. പുസ്തകത്തിലൂടെ ഞാൻ അനുഭവിച്ചത് കഥാപാത്രങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നൊരു പ്രതീതി ആയിരുന്നു. വായനയുടെയും എഴുത്തിന്റെയും ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും മനോഹരമായി നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം നോവലിൽഅനേകം എഴുത്തുകാരെയും അവരുടെ രചനകളെയും അനുഭവങ്ങളേയും ഒരൊറ്റ നൂലിൽ ഭംഗിയുള്ള വർണ്ണമുത്തുകൾ ചേർത്ത് വെച്ച പോലെ കോർത്തെടുക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കാഫ്കയും ബോര്‍ഹസും നെരൂദയും […]

Continue Reading

മദ്യപാനശീലം കൊണ്ട് തന്നെ സമൂഹത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോവുന്ന ഒരാളാണ്

ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ മാസങ്ങളായി നിശ്ചലമായി കിടന്ന തിയേറ്ററുകളിലേക്ക് ഒരു ഇടവേളക്ക് ശേഷം എത്തിയ മലയാളം സിനിമയാണ് ജയസൂര്യ- പ്രജേഷ് സെൻ ടീമിന്റെ ‘വെള്ളം’. ക്യാപ്റ്റൻ എന്ന ചിത്രം മലയാളികൾക്ക് സമ്മാനിച്ച ദൃശ്യാനുഭവവും അതിലൂടെ ഈ കൂട്ടുക്കെട്ട് മലയാളികൾക്ക് നൽകിയ പ്രതീക്ഷയും കാത്തുസൂക്ഷിക്കുന്നുണ്ട് ‘വെള്ളം’. മികച്ചൊരു ചലച്ചിത്രാനുഭവം തന്നെയാണ് ‘വെള്ളം’ പ്രേക്ഷകനു സമ്മാനിക്കുന്നത്. ഒരു യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി, ഒട്ടും അതിശയോക്തികൾ ഇല്ലാതെയാണ് സംവിധായകൻ പ്രജേഷ് സെൻ ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, രാവിലെ എണീക്കുമ്പോൾ മുതൽ […]

Continue Reading

ഇതൊന്നും ചെയ്യാൻ താൽപര്യമില്ലാത്ത സ്ത്രീകളില്ലേ..

എല്ലാ വിമൻസ് ഡേയ്ക്കും സ്ഥിരമായി കാണാറുള്ള ചില പോസ്റ്റുകളുണ്ട്. ഒരു സ്ത്രീ രൂപം രണ്ട് സൈഡിലും കുറെ കൈകൾ വിടർത്തി പിടിച്ച്, ഓരോ കൈയിലും ഓരോ ടാസ്‌ക് മാനേജ് ചെയ്യുന്നു. ഒന്നിൽ ചൂല്, ഒന്നിൽ ഫുഡ് ഉണ്ടാക്കൽ, മൂന്നാലെണ്ണത്തിൽ കുഞ്ഞുങ്ങൾ, ഒന്നിൽ ഭർത്താവിന്റെ കോണാൻ തിരുമ്മുന്നു, കുട്ടികളുടെ ഹോംവർക്ക്, ഭർത്താവിന്റെ വീട്ടിലെ മുഴുവൻ തുണി കഴുകൽ, പറമ്പിലെ പണി, പിന്നെ പുതുതായിട്ട് തെങ്ങ് കേറ്റം, പ്ലെയിൻ പറത്തൽ, അങ്ങനെ ഫുൾ ടാസ്‌കോട് ടാസ്‌കായി പത്ത് നാൽപത് കൈകൾ. […]

Continue Reading

രാജ്യത്തിന്റെ ഭോജന സംസ്കാരത്തിൽ മുടിയിഴ മാറ്റം കൊണ്ടുവരാൻ കഴിയില്ല

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ബെസ്റ്റ് സെല്ലെർ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാർത്ത നഗരങ്ങളെ’കുറിച്ച് മമ്മൂട്ടി നിസാമി തരുവണ വ്യത്യസ്തമായ കോണിലൂടെ വിലയിരുത്തുന്നു. മമ്മൂട്ടി നിസാമിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുസ്തകത്തെ അവലോകനം നടത്തിയത്. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം നൂറുകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.നിസാമിയുടെ എഫ്.ബി കുറിപ്പിന്റെ പൂർണ്ണരൂപം… രാപ്പാർത്ത നഗരങ്ങൾ..ഹൃദ്യം മനോഹരം…………………………………………………………….സത്യത്തിൽ ജുനൈദ് കൈപ്പാണി അറിയാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അത് പക്ഷെ എഫ്.ബി യിലൂടെയാണെന്ന് മാത്രം. നേരിട്ട് കണ്ട് […]

Continue Reading

സാമുദായിക സംവിധാനങ്ങൾക്കകത്തെ വൈചിത്ര്യങ്ങളെ നേർത്ത നർമ്മത്തിന്റെ വാൾമുനയിൽ കോർത്തെടുക്കുന്നതാണിത്

ഒരു സാങ്കൽപിക മുസ്ലിം സംഘടനയുടെ പ്രാദേശിക ഘടകത്തിലെ കലാപ്രവർത്തകരായ ചിലരുടെ മനസ്സിൽ മുളപൊട്ടുന്ന ചലച്ചിത്രമോഹവും അതിന്റെ സാക്ഷാത്കാരവുമാണു സക്കറിയ, കോ റൈറ്റർ മുഹ്സിൻ പരാരിയോട്‌ ചേർന്ന് എഴുതി സംവിധാനം ചെയ്ത ആമസോൺ പ്രൈം റിലീസ്‌ സിനിമ ‘ഹലാൽ ലവ്‌ സ്റ്റോറി’യുടെ പ്രമേയം. എന്നാൽ മദ്രസാ കലോത്സവം പോലെ മുസ്ലിങ്ങളുടെ മാത്രം ആഭ്യന്തര കാര്യമല്ല, ഈ സിനിമ എന്ന് പ്രത്യേകം പറയാതെ വയ്യ. മുസ്ലിം ജീവിതത്തിന്റെ മാത്രമല്ല, സമുദായഘടനയുടെ തന്നെ അകത്തളങ്ങളിലേക്ക്‌ ക്യാമറ തിരിച്ചുവെക്കാനാണു ‘ഹലാൽ ലവ്‌ സ്റ്റോറി’യിലൂടെ […]

Continue Reading

മറുനാടൻ ഗ്രാമീണ സ്ത്രീ ജീവിതം കോർത്തിണക്കി വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുകയാണ് ‘പെണ്ണുങ്ങള്‍ അടയാളപ്പെടുത്തുന്ന ഭൂപടങ്ങള്‍’

കൊച്ചി: ”കർണാടകയിലെ ഗദക് ജില്ലയിലെ ദേവിഹാള്‍ പഞ്ചായത്തിലെ മഞ്ജുള എന്ന സ്ത്രീയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. പതിനേഴാമത്തെ വയസ്സില്‍ അച്ഛ​െൻറ അടുത്ത ബന്ധുവി​െൻറ മകനാണ് വിവാഹം കഴിച്ചത്. വിവാഹശേഷം മഞ്ജുളയുടെ ജീവിതം ദുരിതമായിരുന്നു. ആ വീട്ടിലെ പണികളെല്ലാം തനിയെ ചെയ്യണം. ഭര്‍ത്താവി​െൻറ അമ്മ ഉപദ്രവിക്കും. ഭര്‍ത്താവും അതിന് കൂട്ടുനില്‍ക്കും. ദിവസങ്ങള്‍ കഴിയും തോറും പ്രശ്നങ്ങള്‍ അധികമായിക്കൊണ്ടിരുന്നു. അമ്മയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഒടുവില്‍ അവര്‍ വീട് മാറിത്താമസിച്ചു. എന്നാല്‍ അധികം വൈകാതെ മഞ്ജുളയുടെ ഭര്‍ത്താവ് മരിച്ചു. അങ്ങനെ […]

Continue Reading

ഇഷാന്റെ ലോകം,നമ്മുടെയും

പത്തുവയസ്സിന് മുകളിലുള്ള കുട്ടികൾക്കും ബാലമനസ്സിന്റെ നിഷ്കളങ്കതയും നൈർമല്യവും തീർത്തും കൈമോശം വന്നിട്ടില്ലാത്ത മുതിർന്നവർക്കും ആസ്വാദകരമായി വായിച്ചുപോകാവുന്ന ഒരു കൃതിയാണ് ശ്രീ ജോസ്‌ ലറ്റ് ജോസഫിന്റെ Joselet Joseph ‘ഇഷാൻ എന്ന കുട്ടി’ എന്ന ഈ ചെറിയ നോവൽ. ഞാനിത് ഒറ്റയിരുപ്പിന് വായിച്ചുതീർത്ത് പുസ്തകം താഴെവെക്കുമ്പോൾ രണ്ടുമണിക്കൂർ പോലും ആയിരുന്നില്ല.ആദ്യ ഭാഗങ്ങളുടെ വായന അല്പം പതുക്കെയായിരുന്നു.അത് വിരസതകൊണ്ട് ആയിരുന്നില്ല.പെട്ടെന്ന് തീർന്നുപോകാതിരിക്കാനായി ഞാൻ മനപ്പൂർവം അങ്ങിനെ ചെയ്തതാണ്.കേന്ദ്രകഥാപാത്രമായ ഇഷാനെയുംഅവന്റെ അനുജൻ ഐലനെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അവരുടെ ജീവിതവുമെല്ലാം അത്രയും […]

Continue Reading

‘അനേകം ജീവനും കൊണ്ട് കുതിച്ചും കിതച്ചുമോടുന്ന കെ എസ് ആർ ടി സി ബസ്സിന്റെ നിയന്ത്രണം ഈ ബെല്ലിലാണ്’

കെ എസ് ആർ ടി സിയുടെ ബെല്ലിന് ഒരു പ്രത്യേക താളമുണ്ട്. ഒട്ടും മുഴങ്ങാത്ത, കേൾക്കുന്നവരെ അലോസരപ്പെടുത്താത്ത എന്നാൽ അതിന്റെ കർത്തവ്യം നിർവഹിക്കുന്ന ഒരു ലളിത താളം. ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഉപാദി എന്നതിലുപരിയായി അനേകം ജീവനും കൊണ്ട് കുതിച്ചും കിതച്ചുമോടുന്ന കെ എസ് ആർ ടി സി ബസ്സിന്റെ നിയന്ത്രണം ഈ ബെല്ലിലാണ് എന്ന് വേണമെങ്കിൽ പറയാം. എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ മണി എന്ന വജ്രായുധം. ഇത് പോലെ തന്നെയാണ് ഹാരിസിന്റെ ഡബിൾ ബെൽ […]

Continue Reading

അയ്യപ്പൻ നായരുടെ ഗോത്രവർഗ്ഗക്കാരിയായ ഭാര്യ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്ന് വരെ ആരോപിക്കപ്പെടുന്ന സമരനായികയാണ്

‘എ.കെ’ – മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും മടുക്കാതെ ഈ ലോക്ക് ഡൗൺ സമയത്ത് കണ്ടിരിക്കാവുന്ന മാസ്‌ എന്റർടെയ്നറാണു അകാലത്തിൽ വിടപറഞ്ഞ സച്ചി രചനയും സംവിധാനവും നിർവഹിച്ച ‘അയ്യപ്പനും കോശിയും’ / ‘എ.കെ.’ മുഖ്യ കഥാപാത്രങ്ങൾക്കിടയിൽ അവിചാരിതമായി മുളപൊട്ടുകയും ക്രമത്തിൽ നീറിപ്പിടിക്കുകയും ചെയ്യുന്ന രൂക്ഷവൈരങ്ങളുടെ രോഷാകുലമായ കഥകൾ സച്ചിയുടെ ഇഷ്ടവിഷയമായിരുന്നു. ‘എ.കെ’യുടെ പ്രമേയവും മറ്റൊന്നല്ല.സച്ചി എഴുതി ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ്‌ ലൈസൻസ്‌’ എന്ന സിനിമ റിലീസായതും ആവേശകരമായ ചുറ്റുപാടിലാണ്. .’പൃഥ്വിരാജും’ ‘സുരാജും’ തമ്മിലുള്ള നേർക്കുനേർപ്പോരുപ്രമേയമാക്കിയ ആ […]

Continue Reading